Wednesday, June 25, 2008

ആഫ്റ്റര് എന്ന ചിന്ത

സ്ഥിരം ആര്ട്സ് ആന്റ് സ്പോര്ട്സ് ക്ലബുകളില് നിന്നു മാറി നാം ജീവിക്കുന്ന സമൂഹത്തില് എന്തെങ്കിലും ഗുണപരമായ മാറ്റങ്ങള് ഉണ്ടാക്കാന് പ്രവര്ത്തിക്കുന്ന ഒരു സംഘടന എന്ന ചിന്തയില്നിന്നാണ ് ആഫ്റ്ററിന്റെ ജനനം. പാലക്കാട് ജില്ലയിലെ മണ്ണാര്ക്കാട് താലൂക്കില് അലനല്ലൂര് പഞ്ചായത്തിലെ എടത്തനാട്ടുകരയാണ ് ആഫ്റ്ററിന്റെ നാട്. വര്ഷത്തിലൊരു ഗാനമേളയോ, മിമിക്സ് പരേഡോ നടത്തി ബാക്കി 364ദിവസം കാരംസ് കളിച്ചും ടീവി കണ്ടും നേരംപോക്കുന്നതില്നിന്നും വ്യത്യസ്ഥമായി എടത്തനാട്ടുകരയുടെ സാമൂഹ്യ, സംസ്കാരിക, വിദ്യാഭ്യാസ, കലാ, കായിക മേഖലകളില് കാര്യക്ഷമമായി ഇടപെടുക എന്നതാണ ് ആഫ്റ്ററിന്റെ ഉദ്ദേശ്യം.